വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു

കൊച്ചി: പ്രമുഖ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. തൃശൂര്‍ അരിമ്പൂര്‍ സ്വദേശി സന്തോഷാണ് വരന്‍. വിജയലക്ഷ്മിയുടെ വസതിയില്‍വെച്ച് ഇരുവരുടെയും വിവാഹം നിശ്ചയച്ചടങ്ങുകള്‍ കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിന് സാക്ഷികളായത്. മാര്‍ച്ച് 29ന് ഇരുവരും വിവാഹിതരാകും.

വൈക്കം ഉദയാനപുരം സ്വദേശിയായ മുരളീധരന്റെയും വിമലയുടെയും മകളാണ് വിജയലക്ഷ്മി. സ്വതസിദ്ധമായ ആലാപന ശൈലികൊണ്ടും വ്യത്യസ്തമായ ശബ്ദംകൊണ്ടും ശ്രദ്ധനേടിയ ഗായിക. മികച്ച ഗായികക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.