ഹൈക്കോടതികളിലെ നോട്ട് കേസുകള്‍ക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ; സഹകരണ ബാങ്കുകള്‍ക്കും പുതിയ കറന്‍സി നല്‍കണം

    ന്യൂഡല്‍ഹി : ഹൈക്കോടതികളിലെ നോട്ട് കേസുകള്‍ക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ. പൊതുമേഖലാ ബാങ്കുകള്‍ക്ക് ആനുപാതികമായി സഹകരണ ബാങ്കുകള്‍ക്കും പുതിയ കറന്‍സി നല്‍കണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. നോട്ട് നിരോധവുമായി ബന്ധപ്പെട്ട കേസുകള്‍ ഭരണഘടനാ ബെഞ്ചിന് വിടാനും കോടതി തീരുമാനിച്ചു. സര്‍ക്കാരിന്റെ സയപരമായ തീരുമാനങ്ങള്‍ക്ക് തടസമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌റ്റേയെന്നും കോടതി വ്യക്തമാക്കി.

    സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട കേസുകളില്‍ ഇപ്പോള്‍ ഉത്തരവിറക്കുന്നില്ല. അവശ്യ സേവനങ്ങളുടെ ഇളവുകളുടെ കാര്യത്തില്‍ കേന്ദ്രം തീരുമാനമെടുക്കട്ടേയെന്നും സുപ്രീംകോടതി വിലയിരുത്തി. പഴയ നോട്ടുകളുടെ ഉപയോഗത്തിനുള്ള സമയപരിധി നീട്ടുന്നത് കേന്ദ്രസര്‍ക്കാരിന് തീരുമാനിക്കാമെന്നും പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങളില്‍ ഇടപെടില്ലെന്നും കോടതി പറഞ്ഞു.