സരിത ഇന്ന് സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കും

    കൊച്ചി: സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിതാ എസ് നായര്‍ ഇന്ന് സോളാര്‍ കമ്മീല്‍നില്‍ ഹാജരായി മൊഴി നല്‍കും. സരിത ഹാജരാക്കിയ പുതിയ തെളിവുകളുടെ പശ്ചാത്തലത്തിലാണ് മൊഴി എടുക്കാന്‍ വിളിച്ചിരിക്കുന്നത്.

    കഴിഞ്ഞ തെളിവെടുപ്പിന് ശേഷം വന്ന പുതിയ മൊഴികളും പരിഗണിക്കും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യാഴാഴ്ചയാണ് സോളാര്‍ കമ്മീഷനില്‍ ഹാജരാകുന്നത്.11 മണിയോടെ കമ്മീഷന്റെ സിറ്റിംഗ് തുടങ്ങും.

    സോളാറിലെ ആദ്യ കേസില്‍ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനും രണ്ടാം പ്രതി സരിതയും കുറ്റക്കാരാണെന്ന് കണ്ടെത്തിയ പെരുമ്പാവൂര്‍ കോടതി ഇരുവര്‍ക്കും മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചിരുന്നു. നടി ശാലുമേനോനെ കോടതി വെറുതെ വിട്ടിരുന്നു.