കൊല്ലം: മുരളീ അനുകൂലികള്‍ മുണ്ടുരിമെന്ന് അറിയാവുന്നതിനാല്‍ മറ്റൊരു മുണ്ടു കൂടി കരുതിയിരുന്നുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്. അഭിപ്രായം പറയുന്നവരെ ഗുണ്ടകളെ കൊണ്ട് നേരിടുന്ന രീതി അംഗീകരിക്കാനാകില്ലെന്നും തന്റെ ജീവന് അപകടത്തിലായാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ലെന്നും ഉണ്ണിത്താന് പ്രതികരിച്ചു. താന്‍ തീറ്റിപ്പോറ്റിയ ഗുണ്ടകള്‍ മരിച്ചിട്ടില്ല എന്നത് ഓര്‍മ്മവേണം.
കോണ്‍ഗ്രസിന്റെ ജന്മദിന ചടങ്ങില്‍ പങ്കെടുക്കാന്‍ കൊല്ലം ഡിസിസിയില്‍ എത്തിയപ്പോഴാണ് ഉണ്ണിത്താന് നേരെ കടുത്ത പ്രതിഷേധം ഉണ്ടായത്.
പ്രതിഷേധക്കാര്‍ ഉണ്ണിത്താനു നേരെ ചീമുട്ട എറിയുകയും അദ്ദേഹത്തിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. പ്രതിഷേധ മുദ്രാവാക്യം വിളിച്ചുകൊണ്ട് വളഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും ഏറെ പാടുപെട്ടാണ് ഉണ്ണിത്താനെ സുരക്ഷിതമായി ഓഫീസിനുള്ളില്‍ എത്തിച്ചത്.