സിനിമയിലെ നഗ്നത പ്രദര്‍ശനത്തിന്റെ പേരില്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാമ് ബോളിവുഡ് ചൂടന്‍ താരം രാധിക ആപ്തെ. താരത്തിന്റെ പുതിയ ചിത്രമായ ബൊംബാരിയയില് നിന്നുള്ള നഗ്നരംഗമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പിയ സുകന്യയാണ്. ചിത്രത്തിൽ ഒരു തെരുവു പെൺകുട്ടിയായാണ് രാധിക അഭിനയിക്കുന്നത്. ചിത്രത്തിലെ ഹോളി രംഗത്താണ് രാധിക നഗ്നയായി എത്തുന്നത്.
ഇതിനു മുമ്പും മാഡ്ലി, പർച്ച്ഡ് എന്നീ ചിത്രങ്ങളിലെ നഗ്നത പ്രദര്‍ശനത്തിന്റെ പേരില്‍ രാധിക വിവാദത്തിൽപെട്ടിരുന്നു. അന്ന് ഇത്തരം രംഗങ്ങൾ പ്രചരിപ്പിച്ചത് മാധ്യമങ്ങളാണെന്ന മട്ടിൽ വിമർശനവുമായി താരം രംഗത്തെത്തിയിരുന്നു. അതിനാൽ തന്നെ ഇത്തവണ പല മാധ്യമങ്ങളും ഈ വാർത്ത കൊടുക്കാൻ മുന്നോട്ടു വന്നിട്ടില്ല. പുതിയ വിവാദത്തെക്കുറിച്ച് ഒരു മറുപടിയും താരം നൽകിയിട്ടില്ല.