ഏറെ ചര്‍ച്ചചെയ്യപ്പെട്ട കാവ്യ ദിലീപ് വിവാഹവാര്‍ത്തയില്‍ പ്രതികരണവുമായി പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജ്. ദിലീപും കാവ്യമാധവനും നേരത്തേ വിവാഹം കഴിക്കേണ്ടതായിരുന്നുവെന്ന് പി.സി ജോര്‍ജ്ജ് പറയുന്നു. വിവാഹം കഴിക്കാന്‍ ഇരുവരും വൈകിപ്പോയി. ആദ്യമേ കല്യാണം കഴിച്ചിരുന്നുവെങ്കില്‍ ഒരു പ്രശ്നവും ഉണ്ടാവില്ലായിരുന്നുവെന്നാണ് തന്റെ അഭിപ്രായമെന്നും പി.സി പറയുന്നു.
ദിലീപ് സിസ്സാരക്കാരനല്ല. എന്തൊരു നല്ല അഭിനേതാവാണ് അയാള്‍. എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. അതുപോലെ തന്നെ കാവ്യ മികച്ച നടിയാണ്.
എനിക്ക് കാവ്യയെയും ദിലീപിനെയും വലിയ ഇഷ്ടമാണ്. വിവാഹത്തിന് ക്ഷണിച്ചിരുന്നുവെങ്കിലും തിരക്കുകള്‍ കാരണം പോകാന്‍ സാധിച്ചില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.