എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ഡിസംബര്‍ 30 മുതല്‍ നിയന്ത്രണമില്ല

    ന്യൂഡല്‍ഹി : എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ഡിസംബര്‍ 30 മുതല്‍ നിയന്ത്രണമുണ്ടാകില്ല. എ.ടി.എം വഴി പിന്‍വലിക്കുന്ന പണത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഡിസംബര്‍ 30 തോടെ അവസാനിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.

    എടിഎമ്മുകളില്‍ ആവശ്യത്തിനുള്ള പണം ലഭ്യമാക്കുമെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് ഗാംഗ്‌വാര്‍ പറഞ്ഞു.

    നിലവില്‍ ദിവസം 2500 രൂപയാണ് എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്നത്. ബാങ്കില്‍ നിന്നും 24,000 രൂപയാണ്് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, ചെക്ക്, നെറ്റ് ബാങ്കിംഗ് എന്നിവയിലൂടെയുള്ള പണമിടപാടുകള്‍ക്ക് നിയന്ത്രണമില്ല. ഡിസംബര്‍ 30 ആണ് അസാധുവാക്കപ്പെട്ട 500,1000 രൂപ നോട്ടുകള്‍ ബാങ്കുളില്‍ നിക്ഷേപിക്കാനുള്ള അവസാന തീയതി.