കൊച്ചി: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി ചുരിദാര്‍ ധരിച്ച് എത്തുന്ന സ്ത്രീകള്‍ മുണ്ടുടുക്കണമെന്ന് ഹൈക്കോടതി. ആചാരങ്ങള്‍ മാറ്റാന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് അധികാരമില്ലെന്നും ക്ഷേത്രം തന്ത്രിയ്ക്കാണ് അധികാരമെന്നും ഹൈക്കോടതി വിശദീകരിച്ചു.
ഹൈക്കോടതിയുടെ നിരീക്ഷണം പൂര്‍ണ്ണമായും അംഗീകരിക്കുന്നുവെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍ സതീഷ് കുമാര്‍ പ്രതികരിച്ചു. അതേസമയം, ചുരിദാര്‍ ധരിച്ചെത്തുന്ന സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കുകള്‍ ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി ഇടപെടലിനെതിരെ അപ്പീല്‍ പോകുമെന്ന് തിരുവനന്തപുരം സ്വദേശിനിയും അഭിഭാഷകയുമായ റിയ രാജു അറിയിച്ചു.
എക്‌സിക്യൂട്ടിവ് ഓഫീസറുടെ ഉത്തരവിനെതിരെ തിരുവിതാംകൂര്‍ രാജപ്രതിനിധിയും തന്ത്രിയും ബ്രാഹ്മണ സഭയും കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് നടപടി.