നിലമ്പൂര്‍ : നിലമ്പൂരില്‍ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റ് കുപ്പു ദേവരാജിന്റെയും അജിതയുടെയും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ല. മൃതദേഹം പൊതു ദര്‍ശനത്തിനായി വിട്ടുനല്‍കില്ലെന്നും ശ്മശാനത്തിലേയ്ക്ക് നേരിട്ട് എത്തിച്ച് സംസ്‌കരിക്കണമെന്നുമാണ് പോലീസിന്റെ നിലപാട്.
എന്നാല്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെക്കുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.
അതേസമയം, അവിടെ ഏറ്റുമുട്ടല്‍ നടന്നിരുന്നില്ലെന്നും അസുഖബാധിതരായി കഴിഞ്ഞിരുന്ന ഇരുവരും പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നുവെന്നുമാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആരോപണം.