മനോരമ പത്രം ബഹിഷ്കരിച്ച് വായനക്കാരുടെ പ്രതിഷേധം

കൽപ്പറ്റ : ക്രൈസ്തവ സഭയെയും വിശ്വാസികളെയും അപമാനിച്ചുവെന്ന് ആരോപിച്ച്  മലയാള മനോരമ ദിനപത്രത്തിന് എതിരെ വായനക്കാരുടെ പ്രേതിഷേധം. വായനക്കാർ കൂട്ടത്തോടെ പത്രം ഉപേക്ഷിക്കുന്നതിനാൽ ഏജൻസി നിറുത്തുകയാണെന്ന് ഒരുകൂട്ടം ഏജന്റുമാരാണ് വ്യക്തമാക്കിയത്.

manorama-letter-668x891

മനോരമ പ്രസിദ്ധീകരണമായ ഭാഷാപോഷിണി സഭയിൽ അന്ത്യത്താഴത്തെയും കന്യാസ്ത്രീകളെ അർദ്ധ നഗ്നരായി ചിത്രീകരിക്കുകയും cheചെയ്തതാണ് വായനക്കാർ കുറയാൻ കാരണമെന്ന് കാണിച്ച ഏജന്റ് അയച്ച കത്തിന്റെ പകർപ്പും പുറത്തുവന്നിട്ടുണ്ട്.

വയനാട് കാട്ടുകിക്കുളം ഏജന്റ് സർക്കുലേഷൻ മാനേജർക്ക് അയച്ച കത്താണ് പുറത്തായത്. 2017 മുതൽ പത്രത്തിന്റെ വിതരണം നിർത്തുന്നതായി കത്തിൽ പറയുന്നു. സമാന രീതിയിൽ മറ്റുപല ഏജന്റുമാരും നടപടി സ്വീകരിച്ചതായാണ് റിപ്പോർട്ട്.