ഹാസ്യതാരമായി അഭിനയ ജീവിതം തുടങ്ങിയെങ്കിലും പിന്നീട് തനിക്ക് ഏത് വേഷവും ഇണങ്ങും എന്ന് തെളിയിച്ച താരമാണ് ഇന്ദ്രന്‍സ്. ഇന്ദ്രന്‍സാണ് നായകനായി എത്തുന്നതെന്ന് പറഞ്ഞതുകൊണ്ട് മാത്രം ചില നായികമാര്‍ സിനിമയില്‍ നിന്നും പിന്മാറിയെന്ന് വാര്‍ത്തകള്‍ എത്തിയിരുന്നു. ഇതിനെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് ഇന്ദ്രന്‍സ്.
‘എനിക്കു തോന്നുന്നത് എത്ര വലിയ ഡയറക്ടറാണെങ്കിലും എന്റെ കാരക്ടര്‍ എന്താണ് എന്ന് പറയില്ല. ഇങ്ങനെ വെറുതേ ഒന്ന് ചൂഴ്ന്നു നോക്കും, എനിക്കെന്തെങ്കിലും നന്നായിട്ടു ചെയ്യാനുണ്ടോ എന്ന്. സാമ്പത്തികം ആഗ്രഹിക്കുന്നവര്‍ പോലും കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ടാകും.
പ്രത്യേകിച്ച് ഇന്ദ്രന്‍സ് ആണ് നായകന്‍ എന്നു പറയുമ്പോള്‍ നമ്മളും അതില്‍ കൂടി ചീഞ്ഞു പോകുമോ എന്നൊരു ആധി കിടക്കും. അത് സ്വാഭാവികമാണ്. കാരണം എന്റെ കഥാപാത്രത്തെക്കുറിച്ച് അവര്‍ക്കും ഒരു മുന്‍ധാരണ ഉണ്ടാകുമല്ലോ? ‘അതില്‍ അധികം കാര്യമാക്കേണ്ടതില്ല എന്നാണെനിക്കു തോന്നുന്നത്’- ഇന്ദ്രന്‍സ് പറഞ്ഞു.