ഐ.സി.സി ടെസ്റ്റ് റാങ്കിംഗ്; ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് ഇന്ത്യന്‍ ടീം

ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തൂത്ത് വാരിയതോടെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം ഇന്ത്യ അരക്കിട്ടുറപ്പിച്ചു. ഏകപക്ഷീയമായ ജയത്തോടെ അഞ്ച് റേറ്റിംഗ് പോയിന്‌റുകള്‍ നേടി 120 പോയിന്‌റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനം കൈയടക്കിയത്. അതേസയം തോല്‍വിയോടെ ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തെത്തി.

രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയെക്കാള്‍ 15 പോയന്റ് ലീഡാണ് ഇന്ത്യയ്ക്കുള്ളത്. അതേസമയം പരമ്പരയ്ക്ക് മുമ്പ് രണ്ടാം സ്ഥാനത്തായിരുന്ന ഇംഗ്ലണ്ട് 101 റേറ്റിംഗ് പോയന്റുമായി അഞ്ചാം സ്ഥാനത്തായപ്പോള്‍ 102 പോയന്റ് വീതമുള്ള പാക്കിസ്ഥാന്‍ മൂന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക നാലാമതുമാണ്. 96 പോയന്റ് വീതമുള്ള ന്യൂസിലന്‍ഡും ശ്രീലങ്കയുമാണ് ആറും ഏഴും സ്ഥാനത്ത്. വെസ്റ്റീന്‍ഡീസ് എട്ടാമതും ബംഗ്ലാദേശ് ഒമ്പതാമതും സിംബാബ്‌വെ പത്താമതുമാണ്.