ജയലളിതയുടെ മരണ വാര്‍ത്ത ആശുപത്രി അധികൃതര്‍ നിഷേധിച്ചു, വാര്‍ത്ത തമിഴ് ചാനലുകള്‍ പിന്‍വലിച്ചു

    ചെന്നൈ: ജയലളിത മരിച്ചെന്ന വാര്‍ത്ത പിന്‍വലിച്ച് തമിഴ് മാധ്യമങ്ങള്‍. ജയലളിത മരിച്ചെന്ന തമിഴ് ചാനലുകളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അപ്പോളോ ആശുപത്രിക്ക് മുന്നില്‍ വന്‍ സംഘര്‍ഷമാണ് ഉണ്ടായത്. ജയലളിതയുടെ നില ഗുരുതരമായി തുടരുകയാണെന്നും എയിംസില്‍ നിന്നെത്തിയ വിദഗ്ധരും ഡോക്ടര്‍മാരും ജയലളിതയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമം തുടരുകയാണെന്നാണ് അപ്പോളോ ആശുപത്രി അധികൃതര്‍ അവസാനമായി പുറത്തിറക്കിയ മെഗിക്കല്‍ ബവള്ളറ്റിനില്‍ അറിയിച്ചത്.

    ജയലളിത മരിച്ചെന്ന വാര്‍ത്ത തമിഴ് മാധ്യമങ്ങള്‍ പിന്നീട് പിന്‍വലിച്ചു. തുടര്‍ന്ന് പാര്‍ട്ടി ആസ്ഥാനത്ത് താഴ്ത്തി കെട്ടിയ പതാക ഉയര്‍ത്തിക്കെട്ടി. ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത വാര്‍ത്തയാണ് ആശുപത്രിക്ക് മുന്നില്‍ വലിയ സംഘര്‍ഷത്തിന് ഇടവെച്ചത്.

    അപ്പോളോ ആശുപത്രിക്ക് മുന്നില്‍ ഇപ്പോഴും സംഘര്‍ഷാവസ്ത നിലനില്‍ക്കുന്നുണ്ട്. ഇതോടെ സംസ്ഥാനത്ത് കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിടിരിക്കുന്നത്. കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്. മാത്രമല്ല അയല്‍ സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.