കണ്ണൂര്‍ : കശ്മീരില്‍ കൊല്ലപ്പെട്ട ജവാന്റെ ആദരസൂചകമായി കണ്ണൂര്‍ കൂടാളി പഞ്ചായത്തിലും മട്ടന്നൂര്‍ ടൗണിലും നാളെ ഹര്‍ത്താല്‍.
പരീക്ഷകള്‍ നടക്കുന്നതിനാല്‍ സ്കൂളുകളെയും വാഹനങ്ങളെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിട്ടുണ്ട്. കൂടാളിയില് 3 മണി വരെയും മട്ടന്നൂരില്‍ 11 മുതല്‍ 12 വരെയും ആണ് ഹര്‍ത്താല്‍.
കാശ്മീരില്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിലാണ് കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി രതീഷ് ആണ് മരിച്ചത്. മൃതദേഹം നാളെ രാവിലെ കോഴിക്കോട് എത്തിച്ച ശേഷം ഉച്ചക്ക് ശേഷം സംസ്കരിക്കും. അമ്മയും ഭാര്യയും നാലു മാസം പ്രായമായ കുഞ്ഞുമാണ് രതീഷിനുള്ളത്.