12 ദിവസം പ്രായമായ കുഞ്ഞിനെ അച്ഛന് വിറ്റു. കോഴിക്കോട് ചക്കുംകടവിലാണ് സംഭവം. മാറാട് സ്വദേശിയായ മിഥുന് എന്നയാളാണ് തന്റെ കുഞ്ഞിനെ വിറ്റത്. സാമ്പത്തിക പരാതീനതയാണ് കുഞ്ഞിനെ വില്ക്കാന് കാരണമെന്നാണ് മിഥുന് പറയുന്നത്.
മിഥുന്-രേഷ്മ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്. കുട്ടികളെ നോക്കാന്‍ പണമില്ലാത്തതിനാലാണ് കുട്ടിയെ വിറ്റതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇന്ന് സംഭവം പുറത്തറിഞ്ഞതോടെ പന്നിയങ്കര പൊലീസ് മിഥുനെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ വിറ്റതാണെന്ന് മിഥുന്റെ ഭാര്യയുടെ അമ്മ അടക്കമുള്ളവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മിഥുന് കുട്ടികളെ നോക്കാറില്ലെന്നും അവര്‍ പറഞ്ഞു.