നടി ധന്യ മേരി വര്‍ഗ്ഗീസിനെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ഫ്ളാറ്റ് നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ നടി ധന്യാ മേരി വര്‍ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്ളാറ്റ് നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞ് നൂറിലേറെ കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. കന്റോണ്‍മെന്റ് പോലീസാണ് അറസ്റ്റ് ചെയ്തത്. ധന്യയുടെ ഭര്‍ത്താവ് ജോണ്‍ ജേക്കബ് ആണ് കേസിലെ മറ്റൊരു പ്രതി. ഒന്നാം പ്രതിയായ ധന്യയുടെ ഭര്‍തൃപിതാവ് ജേക്കബ് സാംസണെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഡയറക്ടറായ ജോണ്‍ ജേക്കബ്, സാം ജേക്കബ് എന്നിവര്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.

dhanya-mary-varghese-5
സിനിമാ താരമെന്ന ധന്യയുടെ പദവി ചൂഷണം ചെയ്താണ് സംഘം തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറയുന്നു. അമ്പതിലേറെ പേരില്‍നിന്നാണ് സംഘം പണം തട്ടിയത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് എന്ന കമ്പനിയുടെ മറവിലായിരുന്നു തട്ടിപ്പ്.
ധന്യയ്ക്ക് എതിരെ അടക്കം മ്യൂസിയം, കന്റോണ്‍മെന്റ്, പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനുകളിലായി നിരവധി പരാതികള്‍ ഇവരെക്കുറിച്ച് ലഭിച്ചിട്ടുണ്ട്. തുടര്‍ന്നായിരുന്നു അറസ്റ്റ്.