ഏഷ്യയിലെ സെക്‌സിയെസ്റ്റ് വുമണായി ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിനെ തെരഞ്ഞെടുത്തു. ബ്രിട്ടീഷ് ദിനപ്പത്രമായ ഐ ന്യൂസാണ് ഏഷ്യയിലെ സെക്‌സിയെസ്റ്റ് വുമണ്‍ പട്ടിക പ്രസിദ്ധീകരിച്ചത്. ഇത് തനിക്ക് ഒരു പുഞ്ചിരി സമ്മാനിക്കുന്നു എന്നാണ് ദീപിക ഇതിനോട് പ്രതികരിച്ചത്.
സെക്‌സി എന്ന വാക്ക് ഓരോരുത്തരും ഓരോ രീതിയിലാണ് എടുക്കുന്നത്. തന്നെ ലംബന്ധിച്ച് അത് അങ്കലാവണ്യത്തിന്‌റെ മാത്രം കാര്യമല്ല. നമ്മള്‍ എന്താണോ അതില്‍ കംഫര്‍ട്ടബിള്‍ ആവുക, ആത്മവിശ്വാസം ഉണ്ടാവുക, തുറന്ന മനസോടെ പെരുമാറുക തുടങ്ങിയവയെല്ലാം സെക്‌സി എന്നു പറയാവുന്നതാണെന്ന് ദീപിക പറയുന്നു.