ഗുര്‍ഗൗണ്‍: കൊലയാളികളെയും പീഡന വീരന്മാരെയുമൊക്കെ മനസ്സുമാറ്റി നന്നാക്കിയെടുക്കാന്‍ പശുവിന്‍ പാലിന് സാധിക്കുമെന്ന അവകാശ വാദവുമായി ഹരിയാന സര്‍ക്കാര്‍. ഈ കാരണം ചൂണ്ടിക്കാട്ടി ജയിലുകള്‍ക്കുള്ളില്‍ പശുക്കളെ വളര്‍ത്താനായി കാലിത്തൊഴുത്തുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ് ഹരിയാന സര്‍ക്കാര്‍.
പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലയിലെ ആറു ജയിലുകളില്‍ കാലിത്തൊഴുത്തുകള്‍ തുറക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
ആറു ജയിലുകളിലായി കാലിത്തൊഴുത്തുനിര്‍മ്മിക്കാനും മറ്റും പന്ത്രണ്ട് കോടിയോളം രൂപയുടെ ചിലവാണ് കണക്കാക്കുന്നത്. തെരുവിലൂടെ അലയുന്ന പശുക്കളെ പുനരധിവസിപ്പിക്കാനും ഇതുവഴി സാധിക്കുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, പശുവിന്‍പാല്‍ ഉപയോഗിച്ച് കുറ്റവാളികളെ നന്നാക്കാനുള്ള ആശയം തന്റേതാണെന്ന അവകാശവാദവുമായി ഹരിയാന ഗോ സേവ അയോഗ് ഭാനി റാം മംഗള രംഗത്തെത്തി.
‘ജയിലിനുള്ളില്‍ വളര്‍ത്തുന്ന പശുക്കളുടെ പാലു കുടിച്ചാല്‍ ജയില്‍പ്പുള്ളികള്‍ ബുദ്ധിമാന്‍മാരാവും. അവര്‍ക്ക് മാനസാന്തരമുണ്ടാകും. അവര്‍ കുറ്റകൃത്യങ്ങളില്‍ നിന്നും പിന്തിരിയുകയും ചെയ്യും. ഇതിനു പുറമേ പശുക്കളെ വളര്‍ത്തി കൂലിനേടാനുള്ള അവസരവും അവര്‍ക്കു ലഭിക്കും’ , മംഗള പറയുന്നു.