കഴിഞ്ഞ 37 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ താന്‍ തൃപ്തനല്ലെന്ന് മമ്മൂട്ടി്. കഴിഞ്ഞ 37 വര്‍ഷത്തെ അഭിനയജീവിതത്തില്‍ താന്‍ തൃപ്തനായിരുന്നെങ്കില്‍ എന്നേ അഭിനയം നിര്‍ത്തുമായിരുന്നെന്നും താരം പറഞ്ഞു. പുതിയ ചിത്രമായ പേരന്‍പിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെയായിരുന്നു മമ്മൂട്ടിയുടെ പരാമര്‍ശം.
തന്നെ സംബന്ധിച്ച് ഭക്ഷണം കഴിക്കുന്നതുപോലെയാണ് അഭിനയം. വയറു നിറഞ്ഞാല്‍ തത്ക്കാലം നിര്‍ത്തും. പക്ഷേ വിശക്കുമ്പോള്‍ പിന്നെ വീണ്ടും കഴിക്കും. സോഷ്യല്‍മീഡിയയില്‍ താന്‍ സജീവമാണ്. ന്യൂജനറേഷന്റെത് മാത്രമാക്കി സോഷ്യല്‍ മീഡിയയെ ഒതുക്കേണ്ടതില്ല. സോഷ്യല്‍മീഡിയയില്‍ എന്നെ കുറിച്ച് വരുന്ന ട്രോളുകളൊക്കെ ആസ്വദിക്കാറുണ്ട്. അതില്‍ നിന്നും പലതും പഠിക്കാനുണ്ടെന്നും മമ്മൂട്ടി പറയുന്നു.
മലയാള സിനിമയില്‍ സാഹിത്യത്തിന് കുറിച്ചുകൂടി പ്രാധാന്യം നല്‍കുന്നണ്ട്. എന്നാല്‍ തമിഴ് സിനിമയില്‍ എഴുത്തുകാരേക്കാളും സംവിധായകര്‍ തന്നെ എഴുതി സംവിധാനം ചെയ്യുകയാണ്. എന്നിരുന്നാലും രണ്ട് ഇന്‍ഡസ്ട്രിയിലും മികച്ച സിനിമകള്‍ വരുന്നുണ്ട്. രജനീകാന്തിന്റെ കബാലിയില്‍ അദ്ദേഹത്തിന് വേണ്ടി മാത്രമായി ചിത്രീകരിക്കപ്പെട്ട ചില രംഗങ്ങളുണ്ട്. അത് വളരെ മനോഹരമായി അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.