ഏറ്റവും നന്നായി ചുംബിക്കുന്നത് സിദ്ധാര്‍ത്ഥാണ്; കാമുകന് ആലിയയുടെ വക പ്രശംസ

ബോളിവുഡിലെ ക്യൂട്ട് പ്രണയ ജോഡികളാണ് ആലിയ ഭട്ടും സിദ്ധാര്‍ത്ഥും.കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഒാഫ് ദ ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും അഭിനയരംഗത്ത് എത്തുന്നത്. പ്രണയബന്ധത്തില്‍ ഇടയ്ക്ക് വിള്ളല്‍ ഉണ്ടായെങ്കിലും വീണ്ടും ഒന്നിക്കാനൊരുങ്ങുകയാണ് ഇരുവരും.

ഇതിനിടെ ഒരു അഭിമുഖത്തില്‍ സിദ്ധാര്‍ത്ഥിനെ പ്രശംസിച്ചിരിക്കുകയാണ് ആലിയ. ബോളിവുഡിലെ മറ്റൊരു യങ് താരമായ അര്‍ജ്ജുന്‍ കപൂര്‍ ഏറ്റവും നന്നായി ചുംബിക്കുന്ന നടി ആലിയ ആണെന്ന് പറഞ്ഞിരുന്നു. അര്‍ജ്ജുന്‍ ആണോ ഏറ്റവും നന്നായി ചുംബിക്കുന്ന പുരുഷന്‍ എന്ന് ചോദിച്ചപ്പോള്‍ അര്‍ജ്ജുന്‍ നന്നായി ചുംബിക്കും പക്ഷേ ബെസ്റ്റ് കിസ്സര്‍ അവാര്‍ഡ് സിദ്ധാര്‍ത്ഥിനാണെന്നായിരുന്നു ആലിയയുടെ മറുപടി.