ആലപ്പുഴ: ഡിസ്ചാര്‍ജ് ചെയ്ത രോഗിയെ തിരിച്ചുവിളിച്ച് ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടര്‍ വിജു കുറ്റിങ്കലാണ് നടപടി നേരിട്ടത്.
ആലപ്പുഴ പാലസ് വാര്‍ഡ് താഴത്തുപറമ്പില്‍ മനോഹരന്റെ (85) ഇടതുകാലിനാണ് ഒക്ടോബര്‍ 29ന് വിവാദ ശസ്ത്രക്രിയ നടന്നത്. സംഭവം വിവാദമായതോടെയാണ് ഡോക്ടര്‍ നടപടി നേരിട്ടത്. ഇതുസംബന്ധിച്ച ഉത്തരവ് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ഡി. വസന്തദാസ് ചൊവ്വാഴ്ച കൈമാറും. ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീദേവി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സിദ്ധാര്‍ഥന്‍, ആര്‍.എം.ഒ ഡോ. അനസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി.