തിരുവനന്തപുരം: മദ്യലഹരിയില്‍ വീട്ടിനുള്ളില്‍ അഴിഞ്ഞാടിയ മകനെ അമ്മ കറിക്കത്തിയ്ക്കു വെട്ടി. മെഡിക്കല്‍ കോളേജ് ഐത്തിക്കോണം കുഞ്ചുവീട് ലെയ്‌നില്‍ ആഷിഷ് ഭവനില്‍ രവീന്ദ്രന്റെ മകന്‍ അനില്‍ (21) നെയാണ് പെറ്റമ്മ വെട്ടിയത്. പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അനില്‍ പതിവായി മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കാറുണ്ടെന്നും വീട്ടുകാരെ കൈയ്യേറ്റം ചെയ്യാറുണ്ടെന്നും അയല്‍വാസികള്‍ പറയുന്നു. ഇത്തരം പരാതികള്‍ ലഭിച്ചിട്ടുള്ളതായി മെഡിക്കല്‍ കോളേജ് പൊലീസും പറയുന്നു.
പതിവുപോലെ മദ്യലഹരിയിലെത്തിയ അനില്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങിയതോടെ അടുക്കളയില്‍ നില്‍ക്കുകയായിരുന്ന അമ്മ കറിക്കത്തിയുമായി എത്തി അനിലിനെ വെട്ടുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ട്.