വോയിസ് കോളിന് പിന്നാലെ വീഡിയോകോള്‍ സേവനവും ഉപഭോക്താക്കള്‍ക്ക് നല്‍കിക്കഴിഞ്ഞു വാട്‌സ്ആപ്. കുറച്ച എം.ബി ചിലവില്‍ ചെറിയ വാട്സ് ആപ്പ് അപ്ഡേഷനിലൂടെ തന്നെ വീഡിയോ കോള്‍ സംവിധാനം ഫോണുകളില്‍ ലഭിക്കും. ആന്‍ഡ്രോയിഡ് 4.1 അതിന് മുകളിലുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും ഇത് ലഭിക്കും. ഇതിന് പുറമെ വിന്‍ഡോസ് 10, ഐഓഎസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലും ഇത് അപ്ഡേഷന്‍ ലഭിക്കും.
വീഡിയോ കോളിന്റെ സവിശേഷതകള്‍
വോയ്സ് കോളിന്റെതായുള്ള എല്ലാ ഗുണങ്ങളും വീഡിയോ കോളുകളും ഇതിനുണ്ടാകും. മള്‍ട്ടി ടാസ്‌കിങ്ങ് സേവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ് പുതിയ വീഡിയോ കോള്‍ സേവനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മറ്റ് ആപ്ലിക്കേഷനുകളില്‍ നിന്നും വ്യത്യസ്ഥമായി വിഡിയോ കോള്‍ ചെയ്യുമ്പോള്‍ തന്നെ മറ്റു ആപ്ലിക്കേഷനുകളും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. സ്‌കൈപ്പിലുള്ള പോലെ തന്നെ കോളിങ് നടക്കുമ്പോള്‍ തന്നെ ക്യാമറകള്‍ മാറിമാറി ഉപയോഗിക്കാനും വിഡിയോ കോള്‍ ചെയ്യുന്ന വ്യക്തിയുടെ ഇമേജ് വിഡിയോയായി ഉപയോഗിക്കാം.
വിഡിയോ കോള്‍ വിന്‍ഡോ മിനിമൈസ് ചെയ്ത് ചാറ്റ് ചെയ്യാം, ചിത്രങ്ങള്‍ അയക്കാന്‍ സാധിക്കും. സന്ദേശങ്ങള്‍ക്കും കോളുകള്‍ക്കുമുള്ള എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് സുരക്ഷാ സംവിധാനളും ഇതിലുണ്ട്. വിഡിയോ കോള്‍ വിന്‍ഡോ സ്‌ക്രീനില്‍ എവിടെക്കും നീക്കാന്‍ സാധിക്കും. മറ്റ് വീഡിയോ കോള്‍ ആപ്ലിക്കേഷനിലേതുപോലെ വേഗത കുറയുന്നതിനനുസരിച്ച് കോളിന്റെ ഗുണനിലവാരം കുറയുന്നില്ല. കുറഞ്ഞ ഡേറ്റാ ഉപയോഗം, രണ്ടു മിനിറ്റ് കോളിനു 2.3 എംബി ചിലവാകും. എന്നാല്‍ ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനം ഇനിയും ലഭ്യമായിത്തുടങ്ങിയിട്ടില്ല.