ചിലര്‍ ജീവിതത്തിലും അഭിനയിച്ചു, അഭിനയം തിരിച്ചറിയാന്‍ തനിക്ക് സാധിച്ചില്ല: മഞ്ജു വാര്യര്‍

കൊച്ചി: ദിലീപ് കാവ്യ വിവാഹത്തില്‍ ഒടുവില്‍ നടി മഞ്ജുവാര്യരുടെ പ്രതികരണം. പലരും സിനിമയിലെന്നപോലെ ജീവിതത്തിലും അഭിനയിക്കുകയായിരുന്നു. എന്നാല്‍ ആ അഭിനയം തിരിച്ചറിയാന്‍ തനിക്ക് കഴിയാതെ പോയി. ഏതാണ് അഭിനയം ഏതാണ് ജീവിതം എന്ന് തിരിച്ചറിയാന്‍ സാധിക്കാഞ്ഞത് തന്റെ മാത്രം തെറ്റാണെന്നും മഞ്ജു അടുത്ത സുഹൃത്തുക്കളോട് പ്രതികരിച്ചതായി കൈരളി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

dileepkavya76
മകള്‍ മീനാക്ഷിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ദിലീപ് വിവാഹത്തിന് സമ്മതിച്ചതെന്നത്, മീനാക്ഷിയെക്കൊണ്ട് പറയിപ്പിച്ചതാണെന്ന് മഞ്ജു ആരോപിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ ശേഷം താനുമായി ബന്ധപ്പെട്ട വളരെ അടുത്ത സുഹൃത്തുക്കളോടാണ് മഞ്ജു തന്റെ ദുഃഖം പങ്കുവച്ചതെന്നാണ് റിപ്പോര്‍ട്ട്. വിവാഹക്കാര്യം മഞ്ജു നേരത്തെ അറിഞ്ഞിരുന്നതായും സൂചനയുണ്ട്. കൊച്ചിയിലെ സെറ്റില്‍നിന്നും ഈ കാരണത്താല്‍ മഞ്ജു നേരത്തെ മടങ്ങിയിരുന്നതായി അടുത്ത സുഹൃത്തുക്കള്‍ വ്യക്തമാക്കിയിരുന്നു.