ന്യൂഡല്‍ഹി: രാജ്യത്ത് 500-1000 നോട്ടുകള്‍ അസാധുവാക്കിയതില്‍ പ്രതിഷേധം കനക്കുന്നതിനിടെ പ്രതിപക്ഷം ശാന്തമായാല്‍ പ്രധാനമന്ത്രി സംസാരിക്കുമെന്ന് വ്യക്തമാക്കി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രംഗത്ത്. പ്രധാനമന്ത്രി സഭയിലെത്തി സംസാരിക്കാന്‍ തയ്യാറാകണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യത്തിന് മറുപടിയായി ആണ് രാജ്‌നാഥ് സിങ് ഇക്കാര്യം വ്യക്തമാക്കിയത്.
എടിഎമ്മുകള്‍ക്ക് മുന്നില്‍ ഇപ്പോഴും ക്യൂ തുടരുകയാണ് എന്നാണ് ഇതിന് അവസാനമെന്നും ശിവസേന നേതാവ് സഞ്ചയ് റൗട്ട് ചോദിച്ചു. പ്രതിഷേധത്തില്‍ പ്രതിപക്ഷ കക്ഷികളായ ഡിഎംകെ, സിപിഎം, ആര്‍ജെഡി എന്നിവരും പങ്കെടുത്തു. അടിസ്ഥാനമില്ലാത്ത പ്രസ്ഥാവനകള്‍ കൊണ്ട് ജനങ്ങളെ പ്രധാനമന്ത്രി കബളിപ്പിക്കുകയാണ് ഇത് ശരിയല്ലെന്നും സ്വന്തം തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്‌സഭയില്‍ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലും പ്രധാനമന്ത്രിയുടെ നോട്ട് മരവിപ്പിക്കല്‍ തീരുമാനത്തിനെതിരായ പ്രതിഷേധം തുടരുകയാണ്. ഡല്‍ഹിയിലും മുംബൈയിലും ചെനൈയിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു.ബീഹാറില്‍ സിപിഐ (എം എല്‍) ട്രെയിന്‍ തടഞ്ഞുകൊണ്ട് പ്രതിഷേധിച്ചു.