ബ്രസീലിയന്‍ ക്ലബ്ബ് ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനം കൊളംബിയയില്‍ തകര്‍ന്നു വീണു

ബെഗോട്ട: ബ്രസീലിയന്‍ ക്ലബ് ഫുട്‌ബോള്‍ താരങ്ങള്‍ സഞ്ചരിച്ചിരുന്ന  വിമാനം കൊളംബിയയില്‍ തകര്‍ന്നു വീണു. നാളെ നടക്കുന്ന സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനായി പോയ കളിക്കാര്‍ സഞ്ചരിച്ച വിമാനമാണ് കൊളംബിയന്‍ വ്യോമാതിര്‍ത്തിയില്‍ കാണാതായത്്. വിമാനം തകര്‍ന്നു വീണ വിവരം മെഡെലിയന്‍ വിമാനത്താവള അധികൃതര്‍ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

വിമാനത്തില്‍ 72 യാത്രക്കാരും 9 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. മെഡലിയന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പ്രത്യേകം ചാര്‍ട്ട് ചെയ്തിരുന്ന വിമാനമാണ് ഇത്. ബ്രസീലിലെ ചാപ്പേകോണ്‍സ് സോക്കര്‍ ടീം അംഗങ്ങളാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.