സഹകരണ പ്രതിസന്ധി; തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍

    തിരുവനന്തപുരം: സഹകരണ പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തും. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന കമ്മറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സഹകരണ പ്രതിസന്ധിയില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഇടതു മുന്നണി തീരുമാനിച്ചു.

    സഹകരണ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത്് നിന്നുള്ള സര്‍വകക്ഷി സംഘത്തിന് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി പ്രധാനമന്ത്രി നിരസിച്ചിരുന്നു. പ്രധാനമന്ത്രിയുടെ നിഷേധാത്മക നിലപാടിനെതിരായ പ്രതിഷേധമെന്ന നിലയ്ക്ക് കൂടിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.