കാത്തിരിപ്പിനൊടുവില്‍ എച്ച്.ടി.സി ഡിസയര്‍ 10 പ്രൊ ഇന്ത്യയിലെത്തി. 26,490 രൂപയാണ് ഫോണിന് വില. ഡല്‍ഹിയിലെ ചടങ്ങിലാണ് ഫോണ്‍ അവതരിപ്പിച്ചത്. ഇന്ത്യയിലെ എച്ച്.ടി.സിയുടെ 10 വര്‍ഷ വാര്‍ഷികാഘോഷം കൂടിയാണിത്. ഡിസംബര്‍ അവസാനത്തോടെ എച്ച്.ടി.സി ഇവോയും ഇന്ത്യയിലെത്തും.
പ്രീമിയം ലുക്കിംഗ് ഡിസൈനിലാണ് എച്ച്.ടി.സി ഡിസയര്‍ 10 പ്രൊ എത്തിയിരിക്കുന്നത്. നാല് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. ബൂം സൗണ്ട് സറൗണ്ടിംഗ് സിസ്റ്റമാണ് ഫോണിലുള്ളത്. 3ജിബി റാം 32 ജിബി റോം, 4ജിബി റാം 64 ജിബി റോം എന്നിങ്ങനെ രണ്ട് വേരിയന്‌റുകളില്‍ ഫോണ്‍ ലഭ്യമാണ്. മൈക്രൊ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് 2 ടിബി വരെ മെമ്മറി വര്‍ദ്ധിപ്പിക്കാം.
ഇരട്ട നാനോ സിം കാര്‍ഡാണ് ഫോണില്‍. ഗൊറില്ല ഗ്ലാസ് സംരക്ഷണത്തോട് കൂടിയ 5.5 ഇഞ്ച് എച്ച്.ഡി സ്‌ക്രീനിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്. 1.8 ജിഗാഹെഡ്‌സ് ഒക്ട-കോര്‍ മീഡിയ ടെക് ഹീലിയൊ പി10 പ്രൊസസറാണ് എച്ച്.ടി.സി ഡിസയര്‍ 10 പ്രൊയ്ക്ക് കരുത്ത് നല്‍കുന്നത്. 20 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 13 മെഗാപിക്‌സല്‍ മുന്‍ ക്യാമറയുമാണ് ഫോണിലുള്ളത്. 3000 എം.എ.എച്ച് ബാറ്ററിയാണ് ഫോണിനുള്ളത്.