ബര്‍ലിന്‍: ജര്‍മന്‍ ടെലിക്കോമിന്റെ 9 ലക്ഷം ഉപഭോക്താക്കളെ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായിട്ടാണ് ജര്‍മനിയിലെ ഒമ്പതു ലക്ഷം ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് ബന്ധം നഷ്ടപ്പെട്ടത്. ഇതുമൂലം ഫോണ്‍, ടെലിവിഷന്‍ സേവനങ്ങളും തടസപ്പെട്ടു.
ഡയല്‍ അപ്പില്‍ റൂട്ടറുകള്‍ തിരിച്ചറിയപ്പെടാതെ പോകുന്ന പ്രശ്‌നമാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഇതിനു പിന്നില്‍ ഹാക്കര്‍മാരാണെന്നാണ് സംശയം.ചില തരം റൂട്ടറുകള്‍ക്കു മാത്രമാണ് പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. ഇത് ഏതൊക്കെ തരം മോഡലുകളാണെന്ന് പരിശോധിച്ചു വരുന്നു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും മറ്റും കേബിളുകള്‍ മുറിയുമ്പോള്‍ ചെറിയ പ്രദേശങ്ങളില്‍ മാത്രം ഇന്റര്‍നെറ്റ് കണക്ഷന്‍ നഷ്ടമാകുന്നതു സാധാരണമാണ്. എന്നആല്‍, ഇത്തരത്തില്‍ വ്യാപകമായ ഇന്റര്‍നെറ്റ് നഷ്ടപ്പെടല്‍ ഇത് ആദ്യമാണ്.