ന്യൂയോര്‍ക്ക്: അന്തരിച്ച ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡറല്‍ കാസ്‌ട്രോയ്ക്ക് എതിരെ തുറന്നടിച്ച നിയുക്ത യു.എസ് പ്രസിഡന്റ് ഡോണാര്‍ഡ് ട്രംപ്. ലോകം കണ്ട ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതിയെന്നായിരുന്നു ഫിഡലിനെക്കുറിച്ചുള്ള ട്രംപിന്റെ പ്രതികരണം. എന്നാല്‍ കാസ്‌ട്രോയുടെ മണത്തില്‍ ഖേദം പ്രകടിച്ച ബരാക് ഒബാമ, ഫിഡലിനെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമെന്ന് വിശേഷിപ്പിച്ചതും കൗതുകമായി.
1961 ലാണ് അമേരിക്ക ക്യൂബയുമായുള്ള വാണിജ്യ സാമ്പത്തിക കരാറുകള്‍ റദ്ദാക്കിയത്. എന്നാല്‍ 2015ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ക്യൂബ സന്ദര്‍ശിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും, വ്യാപാരകരാറുകളും പുനസ്ഥാപിച്ചു. ഈ നടപടികളെ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഡോണാള്‍ഡ് ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.