കണ്ണൂര്‍: അസാധുവായ 1000, 500 നോട്ടുകള്‍ എന്തുചെയ്യുമെന്ന സാധാരണക്കാരന്റെ ചിന്തകള്‍ക്കും കത്തിച്ചു കളയാമെന്ന ആര്.ബി.ഐയുടെ തീരുമാനത്തിനും പുത്തന്‍ മുഖം. നോട്ടുകള്‍ കത്തിക്കുന്നത് പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുമെന്നതില്നാല് ഇവ ഹാര്‍ഡ് ബോര്‍ഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കാമെന്നാണ് ആര്.ബി.ഐയുടെ നിലപാട്.
ഒരാഴ്ചയായി വളപട്ടണത്തെ ഹാര്‍ഡ് ബോര്‍ഡ് നിര്‍മ്മാണ മേഖലയിലേയ്ക്ക് എത്തുന്നത് നുറുക്കിയ നോട്ടുകളാണ്. ഹാര്‍ഡ് ബോര്‍ഡും സോഫ്റ്റ് ബോര്‍ഡും നിര്‍മ്മിക്കുന്ന പള്‍പ്പില്‍ നോട്ട് കഷ്ണങ്ങള്‍ ചേര്‍ത്ത് അരയ്ക്കുകയാണ് ചെയ്യുന്നത്. കണ്ടെയ്നറില്‍ എത്തിച്ച മൂന്നു ലോഡു നോട്ടുകള്‍ ഇതിനകം ഇത്തരത്തില്‍ ഉപയോഗിച്ചു കഴിഞ്ഞു.
അസാധു നോട്ടുകള്‍ ആക്രി വിലയ്ക്ക് വില്ക്കാന് തീരുമാനിച്ചപ്പോള്‍ തന്നെ റിസര്‍വ് ബാങ്കിനെ സമീപിച്ചതായി വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് മാനേജ്മെന്റ് സമീപിച്ചിരുന്നു. ക്വട്ടേഷന്‍ നല്‍കാനായിരുന്നു ആദ്യ നിര്‍ദ്ധേശം. പിന്നീട് ആക്രി വില പോലും വേണ്ടെന്ന് നിലപാടില്‍ ആര്.ബി.ഐ എത്തുകയായിരുന്നു. ലോറി വാടക നല്കി റിസര്‍വ് ബാങ്ക് തന്നെ നോട്ട് നുറുക്കിയത് എത്തിച്ചു കൊടുക്കും. സംസ്ഥാനത്തെ വിവിധ ബാങ്കുകളില്‍ നിന്നുള്ള നോട്ടുകള്‍ തിരുവനന്തപുരത്ത് എത്തിച്ചാണ് നുറുക്കുന്നത്.