ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ തുടങ്ങി; തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ്‌യ്ക്ക് ലീഡ്

    ചെന്നൈ: ആറു സംസ്ഥാനങ്ങളിലെ വിവിധ നാല് ലോക്‌സഭാ സീറ്റുകളിലേക്കും പത്ത് നിയമസഭാ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യം ലീഡ് പുറത്തുവന്ന തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ നിയോജക മണ്ഡലത്തില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയാണ് മുന്നില്‍.

    കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കലിന് തൊട്ടുപിന്നാലെ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ബി.ജെ.പിയുടെ അഭിമാന പോരാട്ടം കൂടിയാണ്.
    ത്രിപുരയിലെ ബര്‍ജാല, ഖോവയ് മണ്ഡലങ്ങളില്‍ സി.പി.എം ലീഡ് ചെയ്യുന്നു. ബര്‍ജാലയില്‍ ബി.ജെ.പിയാണ് രണ്ടാമത്.

    അസമിലെ ലക്ഷിംപുര്‍, മധ്യപ്രദേശിലെ ഷാദോള്‍, പശ്ചിമ ബംഗാളിലെ കൂച് ബിഹാര്‍, തംലുക് എന്നീ ലോക്‌സഭാ സീറ്റുകളിലേക്കും അസമിലെ ബെയ്തലാങ്‌ഗോ, അരുണാചല്‍ പ്രദേശിലെ ഹയുലിയാങ്, മധ്യപ്രദേശിലെ നെപാനഗര്‍, ബംഗാളിലെ മോന്റേശ്വര്‍, തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍, അറുവാക്കുറിച്ചി, തിരുപരകുണ്‍ട്രം, ത്രിപുരയിലെ ബര്‍ജാല, ഖോവെയ്, പുതുച്ചേരിയിലെ നെല്ലിത്തോപ്പ് എന്നീ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ്.