ന്യൂഡല്‍ഹി: പ്രായം ക്രിക്കറ്റിന് ഒരു പരിധിയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് അഞ്ച് വയസുകാരനായ രുദ്ര പ്രതാപ്. ഡല്‍ഹിയുടെ അണ്ടര്‍ 14 ക്രിക്കറ്റ് ടീം താരമാണ് ഈ കൊച്ചു മിടുക്കന്‍.
അഞ്ച് വയസ്സ് പ്രായമേ ഉള്ളുവെങ്കിലും വിരമിച്ച പ്രകത്ഭന്‌റെ പ്രകടനമാണ് രുദ്ര പ്രതാപ് ഗ്രൗണ്ടില്‍ കാഴ്ച വയ്ക്കുന്നത്. ഈ കുട്ടി ക്രിക്കറ്ററുടെ സൂപ്പര്‍ ബാറ്റിംഗ് ആണ് ഇപ്പോള്‍ യൂട്യൂബില്‍ ഹിറ്റ്.
രുദ്ര പ്രതാപിന്‌റെ പ്രായം അനുസരിച്ച് അവന് പാകമാകുന്ന ഹെല്‍മെറ്റോ പാഡോ ഒന്നും ലഭ്യമല്ല. അതിനാല്‍ ഹെല്‍മെറ്റ് ഫിറ്റായി ഇരിക്കാന്‍ തൊപ്പി വച്ച് അതിനു മുകളിലാണ് രുദ്ര ഹെല്‍മെറ്റ് വയ്ക്കുന്നത്. വലിയ സ്‌കോറുകള്‍ രുദ്രയുടെ ബാറ്റില്‍ നിന്ന് പിറക്കുന്ന കാലം അകലെയല്ലെന്നാണ് ഏവരും പറയുന്നത്.