ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ സൗത്ത്ഹാംടണിലെ കനാലില്‍ ഒന്ന് ഇരുട്ടി വെളുത്തപ്പോള്‍ കണ്ട കാഴ്ച ആരെയും നടുക്കുന്നതും കരളലിയിക്കുന്നതും ആയിരുന്നു. എന്തെന്നോ….മനുഷ്യന്‍ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണത്തിന്റെയും പുഴകളില്‍ ഒഴുക്കുന്ന വ്യാവസായിക മാലിന്യത്തിന്റെയും പരിണിതഫലമായി പതിനായിരക്കണക്കിന് മീനുകള്‍ ചത്തുപൊങ്ങിക്കിടക്കുന്നു.
മത്സ്യങ്ങള്‍ ഇത്തരത്തില്‍ കൂട്ടത്തോടെ ചത്തുപൊങ്ങാന്‍ കാരണം ഒരു രാത്രി കനാലില്‍ കുടുങ്ങിക്കിടന്നതാണ് എന്നതാണ് ആദ്യ നിഗമനം. ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ചത്ത മീനുകളെ കനാല്‍ തുറന്ന് കടലിലേയ്ക്ക് തള്ളി വിട്ടു.
പ്രകൃതിയെ മറന്ന് ജീവിക്കുന്ന മനുഷ്യനും ശ്വസിക്കാന്‍ ശുദ്ധവായു കിട്ടാതെ ഒരിക്കല്‍ ഈ ഗതി വന്നേക്കാം.