സായ് പല്ലവിയുടെ നിബന്ധകള്‍ സംവിധായകര്‍ക്ക് തലവേദനയാകുന്നു

2935_pkg_imageപ്രേമം ഒന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന താരമാണ് സായ് പല്ലവി. എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയ സായ് പല്ലവി അഭിനയവും ജോലിയും ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ സായ് പല്ലവിയുടെ ചില നിബന്ധനകള്‍ അവരെ അഭിനയപ്പിക്കുന്ന സംവിധായകര്‍ക്ക് തലവേദന ആവുകയാണ്. സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സന്താനത്തിന്റെ നായികയായാണ് സായ് പല്ലവി ഇനി അഭിനയിക്കുന്നത്. എന്നാല്‍ ഈ ചിത്രത്തിന്റെ അണിയറക്കാര്‍ക്ക് സായ് പല്ലവി തലവേദന ആയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നടിയുടെ ചില നിബന്ധനകളാണ് ഇതിന് കാരണം. ാമര്‍ വേഷങ്ങള്‍ ധരിക്കില്ല. ദ്വയാര്‍ത്ഥമുള്ള സംഭാഷണങ്ങള്‍ പറയില്ല. ഷെഡ്യൂള്‍ നേരത്തെ അറിയിക്കണം തുടങ്ങിയവയാണ് സായ് പല്ലവിയുടെ നിബന്ധനകള്‍.