കൊച്ചി: നിലം നികത്തലുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മരട് നഗരസഭ വൈസ് ചെയര്‍മാനും കൗണ്‍സിലര്‍ക്കുമെതിരെ കേസ്. നെട്ടൂര്‍ സ്വദേശി ഷുക്കൂറിന്റെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ സിറ്റി ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ ആന്റണി ആശാന്‍പറമ്പില്‍, ജിന്സണ് എന്നിവര്‍ക്ക് പുറമെ കേസില്‍ പ്രതിയായ അബ്ദുല്‍ സലാം എന്നയാളും പിടിയിലാവാനുണ്ട്. പ്രതികള്‍ ഒളിവിലാണെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
നിലം നികത്തലുമായി ബന്ധപ്പെട്ട് പരാതിക്കാരനായ നെട്ടൂര്‍ സ്വദേശി ഷുക്കൂറും മരട് നഗരസഭ വൈസ് ചെയര്മാന് ആന്റണി ആശാന്‍പറമ്പിലും തമ്മിലുണ്ടായ തര്‍ക്കമാണ് തട്ടികൊണ്ടുപോകലിലേക്കും ഭീഷണിപ്പെടുത്തലിലേക്കും നീണ്ടത്.