തിരുവനന്തപുരം: രാജ്യത്ത് നവംബര്‍ എട്ടിന് അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറുന്നതിനുള്ള പരിധി ഇന്നുമുതല്‍ 2,000 രൂപയാക്കി കുറച്ചു. പുതിയ തീരുമാനത്തോടെ ബാങ്കുകള്‍ക്ക് മുന്നിലെ തിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. ദിവസം 22,000 എ.ടി.എമ്മുകള്‍ വീതം പുനഃക്രമീകരിക്കുന്നുണ്ടെന്നും, ഒരാഴ്ചക്കം പകുതി എ.ടി.എമ്മുകള്‍ പൂര്‍ണ്ണമായും സജ്ജമാകുമെന്നും ആര്.ബി.ഐ അറിയിച്ചു.
ഇതിനിടെ, സഹകരണ സ്ഥാപനങ്ങള്‍ക്കും പണം മാറാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് എം.പിമാര്‍ പ്രധാനമന്ത്രിയെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ കാണാനും എം.പിമാര്‍ ശ്രമിക്കുന്നുണ്ട്. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാര്‍ തിരുവനന്തപുരത്തെ റിസര്‍വ് ബാങ്കിനു മുന്നില്‍ സമരമിരിക്കും.