മൂന്ന് പതിറ്റാണ്ട് സൈനിക സേവനം, 1999 ലെ കാര്‍ഗില്‍ യുദ്ധത്തിലും പങ്കെടുത്തു ; സൈനത്തെയും ദേശസുരക്ഷയെയും പരാമര്‍ശിച്ച് ജയിച്ച സര്‍ക്കാര്‍ അധികാരത്തില്‍ കയറുമ്പോള്‍ വിമുക്തഭടന്‍ വിദേശിയെന്നു മുദ്രകുത്തി തടവില്‍…!!

ന്യൂഡല്‍ഹി: സൈന്യത്തെയും രാജ്യസുരക്ഷയെയും വാനോളം പുകഴ്ത്തി അധികാരത്തിലേറിയ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ തുടങ്ങുമ്പോള്‍ രാജ്യത്തിന് വേണ്ടി മൂന്ന് പതിറ്റാണ്ട് സൈനീക സേവനം ചെയ്ത വിമുക്ത ഭടന്‍ ആസ്സാമില്‍ വീദേശ പൗരനായി ജയിലില്‍. ആസ്സാമിലെ കാംരുപ് ജില്ലക്കാരനായ മുഹമ്മദ് സനാ ഉള്ളയെ വിദേശിയാക്കി മുദ്രകുത്തി ആസാമിലെ ബോക്കോ ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ തടവിലാക്കിയിരിക്കുകയാണ്.

ഇന്ത്യന്‍ സൈന്യത്തില്‍ സുബേദാറായി വിരമിക്കുകയും 2017 ല്‍ രാഷ്ട്രപതിയില്‍ നിന്നും ബഹുമതി സ്വീകരിക്കുകയും ചെയ്ത സൈനികനെയാണ് വിദേശിയെന്ന് മുദ്രകുത്തി തടവറയിലാക്കിയത്.

2008 ല്‍ ബോക്കോ പോലീസ് സ്‌റ്റേഷന്‍ ട്രിബ്യൂണല്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് ജയിലിലായത്. കാംരൂപ് ജില്ലയിലെ ബോക്കോ സബ്ഡിവിഷനിലെ കലാഹികാഖ് ഗ്രാമവാസിയായ സനാ ഉള്ളയെ ബോക്കോയുടെ ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ വിദേശിയായി പ്രഖ്യാപിച്ചതോടെയാണ് തടവിലാക്കിയത്. ഇദ്ദേഹത്തിനെതിരായി ബോര്‍ഡര്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത കേസ് 2011 ല്‍ ഗുവാഹത്തി ഫോറിനേഴ്‌സ് ട്രിബ്യൂണലിന് കൈമാറിയിരുന്നു. ഇതാണ് മെയ് 28 ന് വിദേശിയായി പ്രഖ്യാപിച്ചത്. തുടര്‍ന്ന വിദേശികളെ പാര്‍പ്പിക്കുന്ന ഗോല്‍പരയിലെ തടവറയിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത് ഒരു ദേശീയ മാധ്യമമാണ്.