നൂറ്റാണ്ടുകളുടെ നാണയത്തില്‍ തിളങ്ങി കൃതി 2019

    വിദുഷ വിജയന്‍

    കൊച്ചി : വായനയിലൂടെയും ചിത്ര പ്രദര്‍ശനത്തിലൂടെയും സാമൂഹികപരവും വിജ്ഞാനപ്രദവുമായ വേദിക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു കൃതി 2019. പുസ്തകങ്ങള്‍ക്കിടയില്‍ പറവൂര്‍ സ്വദേശി വിശ്വനാഥന്‍ കൃതിക്കായി ഒരുക്കിയ അന്താരാഷ്ട്ര നാണയങ്ങളുടെയും നോട്ടുകളുടെയും പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവമായി.

    2500 വര്‍ഷം പഴക്കമുള്ള നാണയങ്ങളായിരുന്നു പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷകം. രാഷ്ട്രപതി മഹാന്മാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത നോട്ടുകള്‍ കണ്ടു പരിചിതരായ മലയാളികള്‍ക്ക് നൂറ്റാണ്ടുകള്‍ പഴക്കമുള്ള അന്താരാഷ്ര നാണയങ്ങളുടെ നോട്ടുകളുടെയും പ്രദര്‍ശനം വിസ്മയമായിരുന്നു.

    IMG-20190220-WA0002
    ക്രിസ്തു ദേവന്റെ മരണത്തിനു മുന്‍പ് യൂറോപ്പിലെ ജനങ്ങളെ ആരാധിച്ചിരുന്ന അറിവിന്റെ ദേവതയായ ‘ഗോഡസ് അതിനാ’യുടെ ചിത്രം ആലേഖനം ചെയ്തിരുന്ന നാണയം, ബിസി 336ല്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ ചിത്രം ആലേഖനം ചെയ്ത മാസിഡോണി സാമ്രാജ്യത്തില്‍ ഉപയോഗിച്ചിരുന്ന നാണയം, രാമവര്‍മ തമ്പുരാന്റെ കാലഘട്ടത്തിലെയും, എ ഡി 54ല്‍ റോമ സാമ്രാജ്യം ഭരിച്ചിരുന്ന ചക്രവര്‍ത്തിയുടെ നാണയങ്ങളും, തന്റെ രാജ്യത്തിന്റെ തലസ്ഥാനം തീ പിടിച്ച് നശിക്കുമ്പോളും അന്തപുരത്തിലിരുന്നു വീണ വായിച്ച ചക്രവര്‍ത്തി നീറോയുടെ ചിത്രം ആലേഖനം ചെയ്ത നാണയവും പ്രദര്‍ശനത്തില്‍ ശ്രദ്ധയമായിരുന്നു.

    കൂടാതെ ഇന്ത്യക്ക് സ്വാതന്ത്രം കിട്ടിയതിനു ശേഷം നിലവില്‍ വന്ന അലുമിനിയം, സ്റ്റില്‍ എന്നീ വ്യത്യസ്തമായ ലോഹങ്ങള്‍ കൊണ്ടു വിത്യസ്ത രൂപത്തിലും പേരിലും ഉള്ള നാണയങ്ങളും പ്ലാസ്റ്റിക് നിര്‍മ്മിതം ആയ നോട്ടുകളും പ്രദര്‍ശനത്തിനു മാറ്റുകൂട്ടി