ഡിജിറ്റല്‍ പോക്കറ്റടിയ്ക്കെതിരെ ജാഗ്രതവേണമെന്ന നിര്‍ദേശവുമായി കോട്ടയം ജില്ല പോലീസ് മേധാവി ഹരിശങ്കര്‍ ഐപിഎസ് രംഗത്ത്. മൊബൈല്‍ ബാങ്കിങ് നടത്തുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നു.
എത്തരത്തിലാണ് ഡിജിറ്റല്‍ പോക്കറ്റടി നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
1. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും കിട്ടുന്ന എനി ഡെസ്ക് പോലുള്ള റിമോട്ട് ആക്സസ് ആപ്പുകള്‍ ഉപയോഗിച്ച് തട്ടിപ്പു നടത്തുന്നു. ഇത് ലിങ്കായി തട്ടിപ്പുകാര്‍ ഫോണിലേയ്ക്ക് അയയ്ക്കുന്നു.
2. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന 9 അക്ക കോഡ് ആവശ്യപ്പെടും.
3. ഈ കോഡ് ഉപയോഗിച്ച് അവരുടെ ഫോണിലൂടെ നമ്മുടെ ഫോണിനെ നിയന്ത്രിക്കാം. ബാങ്ക് ഇടപാടുകള്‍ ഉള്‍പ്പെടെ.