ലെവി ഏര്‍പ്പെടുത്തുമെന്ന ബാങ്കുകളുടെ തീരുമാനം മരവിപ്പിച്ചു; പമ്പുകള്‍ കാര്‍ഡുകള്‍ സ്വീകരിക്കും

    ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ രാജ്യത്തെ പമ്പുകളില്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന തീരുമാനം പിന്‍വലിച്ചു. ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സ് കണ്‍സോര്‍ഷ്യമാണ് ഇക്കാര്യം അറിയിച്ചത്. കാര്‍ഡ് ഇടപാടുകള്‍ക്കു ലെവി ഏര്‍പ്പെടുത്താനുള്ള ബാങ്കുകളുടെ തീരുമാനം മരവിപ്പിച്ചതോടെയാണ് പമ്പുകളും നിലപാട് മാറ്റിയത്.

    കാര്‍ഡ് വഴി നടത്തുന്ന ഇടപാടുകളുടെ ട്രാന്‍സാക്ഷന്‍ ഫീ പമ്പുടമകളില്‍നിന്നുനിന്ന് ഇടാക്കാനായിരുന്നു ബാങ്കുകളുടെ ശ്രമം. ഒരു ശതമാനം ഫീസ് ഏര്‍പ്പെടുത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതേതുടര്‍ന്നാണ് കാര്‍ഡുകള്‍ സ്വീകരിക്കേണ്ടെന്ന് പമ്പുടമകള്‍ തീരുമാനിച്ചത്. ഇതിനിടെ, ബാങ്കുകളുമായുള്ള ചര്‍ച്ചയില്‍ 13 -ാം തീയതിവരെ ചാര്‍ജ് ഈടാക്കില്ലെന്ന് അറിയിച്ചു.