കുഫോസിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി. കേരള ഫിഷറീസ് സാമുദ്രപഠന സർവകലാശാല ആസ്ഥാനമായ പനങ്ങാട് ക്യാമ്പസ് സെമിനാർ ഹാളിൽ വെച്ച് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി. തൃപ്പുണിത്തുറ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ അരുൺ കുമാർ എ സിയുടെ നേതൃത്വത്തിലാണ് ക്ലാസ്സ് നടത്തിയത്. സമകാലിക സംഭവങ്ങളെ മുൻനിർത്തി ലഹരി എത്രത്തോളം വ്യക്തി ജീവിതത്തെ ബാധിക്കുന്നു എന്നതിനെ കുറിച്ചും, ക്യാമ്പസുകളിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തെ കുറിച്ചും അതിന്റെ പാർശ്വഫലങ്ങളെ കുറിച്ചും ബോധവത്കരണം നടത്തുകയും ചെയ്തു. ലഹരി നൽകുന്ന ക്ഷണികമായ സുഖവും തുടർന്നു എന്നും നിലനിൽക്കുന്ന ദൂഷ്യവശങ്ങളും ചർച്ച വിഷയമായി. വിദ്യാർത്ഥി യൂണിയൻ ചെയർപേഴ്സൺ ആകാശ് കെ കെ ചടങ്ങിന് സ്വാഗതം അർപ്പിച്ചു. യൂണിവേഴ്സിറ്റി രജിസ്ട്രാർ Dr. ദിനേശ് കൈപ്പള്ളി ഉദ്ഘാടന പ്രസംഗം നടത്തി. വൈസ് ചെയർപേഴ്സൺ നന്ദി അറിയിച്ചു. അസോസിയേറ്റ് പാട്രൺ Dr. നെവിൻ കെ ജെ, അസിസ്റ്റന്റ് പാട്രൺ Dr.ജിജോ ഇട്ടുപ്പ്, വിദ്യാർത്ഥികൾ, അധ്യാപകർ അനദ്ധ്യാപകർ എന്നിവർ ക്ലാസ്സിൽ സന്നിഹിതരായി.