ത്രിപുര: റിയോ ഒളിമ്പിക്സിലെ മികച്ച പ്രകടനത്തിനുള്ള പ്രോത്സാഹനം എന്ന നിലയ്ക്ക് സച്ചിന് തെണ്ടുല്‍ക്കര്‍ സമ്മാനിച്ച ബി.എം.ഡബ്ല്യൂ കാര്‍ ദീപ കര്‍മ്മാക്കര്‍ തിരിച്ചേല്‍പ്പിച്ചു. കാര്‍ തിരിച്ചു നല്കിയ താരം മറ്റൊരു പുതിയ കാര്‍ സ്വന്തമാക്കുകയും ചെയ്തു. ഹ്യൂണ്ടായിയുടെ എലാന്‍ട്രയാണ് താരത്തിന്റെ പുതിയ വാഹനം.
ബി.എം.ഡബ്ള്യു കാര്‍ ഓടിക്കാനുള്ള റോഡ് സംവിധാനം തന്റെ നാട്ടിലില്ലെന്നാണ് ദീപയുടെ പ്രതികരണം. ‘ ത്രിപുരയില്‍ ബി.എം.ഡബ്ല്യൂ പോലുള്ള വാഹനങ്ങളുടെ സര്‍വ്വീസ്സ് സെന്ററുകളില്ല. കാറിനു വല്ല തകരാറും വന്നാല്‍ ഞാന്‍ എങ്ങനെ അത് പരിഹരിക്കും.? മാത്രമല്ല ഇതുപോലുള്ള വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയുന്ന തരത്തിലുള്ള റോഡുകള്‍ അഗര്‍ത്തല പോലുള്ള ഉയര്‍ന്ന പ്രദേശങ്ങളിലില്ല.എന്റെ കോച്ച് ചാമുണ്ഡേശ്വര്‍നാഥ് സാറുമായി ഞാന്‍ ഈ കാര്യങ്ങള്‍ ആലോചിച്ചു. ബി.എം.ഡബ്ല്യൂയ്ക്കു തുല്ല്യമായ പണം ബാങ്കില്‍ നിക്ഷേപിക്കാം എന്നത് സാറും അംഗീകരിക്കുകയായിരുന്നു.’ ദീപ പറഞ്ഞു.