പുരുഷന്മാരിലെ വന്ധ്യതാചികിത്സയുടെ ഫലപ്രാപ്തിയറിയാന്‍ എ.ഐ. സാങ്കേതികവിദ്യ വികസിപ്പിച്ച് ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍. നോയിഡയിലെ അമിറ്റി സര്‍വകലാശാലയുമായി സഹകരിച്ചാണ് ഐ.സി.എം.ആര്‍. എ.ഐ. സാങ്കേതികവിദ്യ വികസിപ്പിച്ചത്. പുരുഷന്മാരിലെ വന്ധ്യതയ്ക്കു കാരണമാകുന്ന ജനിതകത്തകരാര്‍ കണ്ടെത്തി കൃത്രിമ ഗര്‍ഭധാരണ ചികിത്സകളുടെ ഫലപ്രാപ്തി പ്രവചിക്കുന്ന ‘ഫെര്‍ട്ടിലിറ്റി പ്രെഡിക്റ്റര്‍’ ഉപകരണമാണ് വികസിപ്പിച്ചതെന്ന് ഐ.സി.എം.ആര്‍ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. ദീപക് മോദി വ്യക്തമാക്കി. ഫെര്‍ട്ടിലിറ്റി പ്രെഡിക്റ്റര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ബീജസങ്കലനത്തിന്റെ തോത്, ക്ലിനിക്കല്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത, ജനന നിരക്ക് എന്നിവ പ്രവചിക്കാനാകും. ഇത് വന്ധ്യതാനിവാരണ ചികിത്സകള്‍ക്കു വിധേയരാകാന്‍ ഉദ്ദേശിക്കുന്ന ദമ്പതിമാര്‍ക്ക് സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.