കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ വര്ഷം തോറും നടത്തിവരുന്ന അമൃതകിരണം ഞായറാഴ്ച കോഴിക്കോട് ഐ.എം.എ. ഹാളില്‍ വെച്ച് നടക്കും. ആരോഗ്യരംഗത്ത് നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ മാറ്റാനും വിദ്യാര്‍ത്ഥികളില്‍ ആരോഗ്യ അവബോധം ഉണ്ടാക്കാനും വേണ്ടിയാണ് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസ് അസോസിയേഷന്‍ ഈ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. രണ്ടുപേരടങ്ങുന്ന ടീമായാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. ഒരു വിദ്യാലയത്തില്‍ നിന്നും ഒരു രജിസ്‌ട്രേഷനാണ് നടത്തേണ്ടത്. ജില്ലാതലത്തില്‍ മത്സരവിജയികളാകുന്ന ടീമിനെ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുപ്പിക്കും. സംസ്ഥാനതല മത്സരങ്ങള്‍ ജനുവരി 18-ന് കുമരകത്ത് നടക്കും. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. വിജയികള്‍ക്ക് ക്യാഷ് പ്രൈസുകള്‍ ഉണ്ടായിരിക്കും. പങ്കെടുക്കുന്നവര്‍ ബുധനാഴ്ചയ്ക്ക് മുമ്പേ ഗൂഗിള്‍ ഫോം വഴി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.