കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. എം ടി മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും കൈകാലുകള്‍ ചലിപ്പിക്കാന്‍ സാധിച്ചെന്നുമാണ് ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. വിവരങ്ങള്‍ സംബന്ധിച്ച പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ ആശുപത്രി അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് എം ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നത്. ശ്വാസ തടസ്സത്തെ തുടര്‍ന്നായിരുന്നു ഞായറാഴ്ച രാത്രി എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.