രോഗവിവരങ്ങള്‍ പറയാന്‍ വിമുഖത കാണിക്കുന്നതുമൂലം ആരോഗ്യവകുപ്പിന്റെ ശൈലീ ആപ്പുവഴിയുള്ള രണ്ടാംഘട്ട ആരോഗ്യസര്‍വേക്ക് തിരിച്ചടിയെന്ന് റിപ്പോർട്ട്

രോഗവിവരങ്ങള്‍ പറയാന്‍ വിമുഖത കാണിക്കുന്നതുമൂലം ആരോഗ്യവകുപ്പിന്റെ ശൈലീ ആപ്പുവഴിയുള്ള രണ്ടാംഘട്ട ആരോഗ്യസര്‍വേക്ക് തിരിച്ചടിയെന്ന് റിപ്പോർട്ട്. കുഷ്ഠരോഗം, ക്ഷയരോഗം, സ്തനാര്‍ബുദം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടാണ് പല വീട്ടുകാരും മുഖംതിരിക്കുന്നതെന്നാണ് ആശപ്രവര്‍ത്തകരുടെ പരാതി. പരമ്പരാഗതമായി ഇത്തരം രോഗങ്ങളുണ്ടോയെന്നു ചോദിക്കുമ്പോള്‍ പല വീട്ടുകാരും കയര്‍ത്തു സംസാരിക്കുന്നതായും, ആളുകളുടെ ഇത്തരം സമീപനംമൂലം പല വാര്‍ഡുകളിലെയും പകുതി വീടുകളില്‍പ്പോലും സര്‍വേ പൂര്‍ത്തിയാക്കാനായിട്ടില്ല എന്നും പരാതിയുണ്ട്. മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയാലേ സര്‍വേ പൂര്‍ത്തിയാക്കാനാകൂ. അതിനാല്‍, എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ആശവർക്കർമാർ. ആരോഗ്യസര്‍വേയുമായി ജനം നല്ലരീതിയില്‍ സഹകരിച്ചാല്‍ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനാകുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.