ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ‘Disease X’ എന്നറിയപ്പെടുന്ന അപൂര്‍വ്വ രോഗം പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്‍ഫ്ളുവന്‍സയോട് സാമ്യമുള്ള ഈ രോഗം വലിയ തോതില്‍ അണുബാധയുള്ളതും മരണനിരക്ക് വര്‍ധിപ്പിക്കുന്നതുമാണ്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ രാജ്യത്ത് 406 പേര്‍ക്ക് അസുഖം ബാധിച്ചിട്ടുണ്ട്. 143 പേരാണ് മരണപ്പെട്ടത്. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്നതാണ് ആശങ്ക ഉയര്‍ത്തുന്ന കാര്യം. ലോകാരോഗ്യ സംഘടന ഇതിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. പനി, തലവേദന, ചുമ, മൂക്കൊലിപ്പ്, ശരീരവേദന, ശ്വാസതടസം, വിളര്‍ച്ച ഇങ്ങനെയാണ് അസുഖബാധിതരില്‍ കണ്ടെത്തിയ ലക്ഷണങ്ങള്‍. ഈ അസുഖം വായുവില്‍ കൂടി പകരാന്‍ സാധ്യതയുണ്ടെന്ന് ആഫ്രിക്ക സെന്റേഴ്സ് ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രെവെൻഷൻ മുന്നറിയിപ്പ് നല്കുന്നു.