മനുഷ്യ ഭ്രൂണവളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ കാണുന്ന ടി.എല്‍.എക്സ്.-3 ജീനില്‍ നടക്കുന്ന മാറ്റം ഓട്ടിസത്തിനു കാരണമാകാമെന്ന് പഠനം. ബ്രിക്-രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ആര്.ജി.സി.ബി.യിലെ ശാസ്ത്രജ്ഞനായ ഡോ. ജാക്സണ് ജെയിംസിന്റെ നേതൃത്വത്തില്‍ ആണ് പഠനം നടന്നത്. മാറ്റം സംഭവിച്ച ജീനുകള്‍ക്ക് മനുഷ്യ സ്വഭാവത്തില്‍ പ്രത്യക്ഷമായ വ്യത്യാസം വരുത്താനോ വരുത്താതിരിക്കാനോ ആവും. ശാരീരികചലനങ്ങള്‍, സന്തുലിതാവസ്ഥ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സെറിബെല്ലത്തിന്റെ വളര്‍ച്ചയെയും ടി.എല്‍.എക്സ്.-3 ജീനില്‍ നടക്കുന്ന മ്യൂട്ടേഷന് നേരിട്ടു ബാധിക്കും എന്ന് പഠനം പറയുന്നു. ഐ സയന്‍സ് എന്ന ശാസ്ത്രജേണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.