വയറില്‍ കൊഴുപ്പ് കൂടുതലുള്ളവര്‍ക്ക് ഭാവിയില്‍ അല്‍ഷിമേഴ്സിന് സാധ്യതയുണ്ടെന്ന് പഠനറിപ്പോര്‍ട്ട്

വയറില്‍ കൊഴുപ്പ് കൂടുതലുള്ളവര്‍ക്ക് ഭാവിയില്‍ അല്‍ഷിമേഴ്സിന് സാധ്യതയുണ്ടെന്ന് പഠനറിപ്പോര്‍ട്ട്. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിനും 20 വര്‍ഷംമുന്‍പുതന്നെ ഒരുവ്യക്തിക്ക് അല്‍ഷിമേഴ്സ് വരാന്‍ സാധ്യതയുണ്ടോ എന്ന് തിരിച്ചറിയാനാകുമെന്നും പഠനം പറയുന്നു. ശരീരത്തിലെ കൊഴുപ്പ് മറവിരോഗത്തിന്റെ കാരണങ്ങളില്‍ ഒന്നായ അമിലോയിഡ് പ്രോട്ടീനെ സ്വാധീനിക്കാം. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിലൂടെയും ജീവിതശൈലിയില്‍ മാറ്റംവരുത്തുന്നതിലൂടെയും അല്‍ഷിമേഴ്‌സിനെ ഒരുപരിധിവരെ അകറ്റിനിര്‍ത്താം എന്ന് പഠനം പറയുന്നു. വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.